Latest News

ഇരുചക്രവാഹന യാത്രികയോട് മോശമായി പെരുമാറിയ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ അജിത്ത് കുമാറിനെയാണ് സര്‍വീസില്‍നിന്നു സസ്‌പെന്റ് ചെയ്തത്.

ഇരുചക്രവാഹന യാത്രികയോട് മോശമായി പെരുമാറിയ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍
X

കൊല്ലം: ഇരുചക്രവാഹനയാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിങ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി. കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ അജിത്ത് കുമാറിനെയാണ് സര്‍വീസില്‍നിന്നു സസ്‌പെന്റ് ചെയ്തത്.

ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്രവാഹനയാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് കൊല്ലം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ ബി രവി സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.


Next Story

RELATED STORIES

Share it