Latest News

വളാഞ്ചേരിയില്‍ ഭിന്നശേഷിക്കാരനെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

വളാഞ്ചേരിയില്‍ ഭിന്നശേഷിക്കാരനെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
X

മലപ്പുറം: ഭിന്നശേഷിക്കാരനായ 23കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍. ആതവനാട് കാട്ടിലങ്ങാടി മുഹമ്മദ് ഷാഫിയെയാണ് (37) വളാഞ്ചേരി പോലിസ് പിടികൂടിയത്. പ്രതിയെ ആതവനാട്ടില്‍ നിന്നുമാണ് പിടികൂടിയത്.

ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു ഭിന്നശേഷി യുവാവിനെ സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി പട്ടാമ്പി റോഡിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ മാരകമായി മര്‍ദിച്ച് കൈയിലുള്ള മൊബൈല്‍ഫോണ്‍ കവര്‍ന്നു.

2020ല്‍ 16 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി കൂടിയാണ് ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it