Latest News

സുശീല്‍ കുമാര്‍ കൊലപാതകം വീഡിയോയില്‍ പകര്‍ത്തി; ഗുസ്തിത്താരങ്ങളെ ഭയപ്പെടുത്താനെന്ന് പോലിസ്

സുശീല്‍ കുമാര്‍ കൊലപാതകം വീഡിയോയില്‍ പകര്‍ത്തി; ഗുസ്തിത്താരങ്ങളെ ഭയപ്പെടുത്താനെന്ന് പോലിസ്
X

ന്യൂഡല്‍ഹി: ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ ഗുസ്്തി താരം സാഗര്‍ കുമാറിന്റെ കൊലപാതകം സുഹൃത്തുക്കളുടെ സഹായതത്തോടെ ഷൂട്ട് ചെയ്തു സൂക്ഷിച്ചിരുന്നുവെന്ന് പോലിസ്. ഗുസ്തിയുമായി ബ്ന്ധപ്പെട്ടവരെ ഭീതിയിലാഴ്ത്താനായിരുന്നു ശ്രമമെന്നാണ് പോലിസ് കരുതുന്നത്. അറസ്റ്റിലായ സുശീല്‍ കുമാറിനെ ഡല്‍ഹി പോലിസ് ആറ് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.

സുശീല്‍ കുമാര്‍ അയാളുടെ സുഹൃത്ത് പ്രിന്‍സിനോട് കൊലപാതകം ഷൂട്ട് ചെയ്യാന്‍ പറഞ്ഞു. സുശീല്‍ കുമാറും സുഹൃത്തുക്കളും ഇരയെ മൃഗത്തെപ്പോലെ ആക്രമിച്ചു. ഗുസ്തിക്കാരെ ഭീഷണിപ്പെടുത്താനായിരുന്നു ശ്രമം- പോലിസ് കോടതിയെ അറിയിച്ചു.

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാംപ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീല്‍ കുമാര്‍ അറസ്റ്റിലായത്. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ പോലിസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ പഞ്ചാബില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

ഇയാളുടെ കൂട്ടാളി അജയ്‌യെ ഡല്‍ഹിയ്ക്കു പുറത്തുനിന്ന് അറസ്റ്റ് ചെയ്തു.

സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് പോലിസ് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അജയ്‌യെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it