സുശാന്ത് സിങിന്റെ മരണം: കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, എക്താ കപൂര്‍ എന്നിവര്‍ക്കെതിരായ ഹരജി തള്ളി
ബോളിവുഡിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്ത് സിങ് രജ്പുത്ത് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകനും നിര്‍മാതാവുമായി കരണ്‍ജോഹര്‍, നിര്‍മാതാവ് ഏക്താ കപൂര്‍, സഞ്ജയ് ലീല ബന്‍സാലി എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ബിഹാര്‍ മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് കുമാറാണ് സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയത്.
അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള വിഷയമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
ബോളിവുഡിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്ത് സിങ് രജ്പുത്ത് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു. ജൂണ്‍ 14നാണ് സുശാന്തിനെ സ്വവസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMTമര്ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT