സൂര്യനെല്ലി പീഡനക്കേസ് ; മുഖ്യപ്രതിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു
BY NAKN9 Aug 2021 9:42 AM GMT

X
NAKN9 Aug 2021 9:42 AM GMT
ന്യൂഡല്‍ഹി: സൂര്യനെല്ലി പീഡനക്കേസ് മുഖ്യപ്രതി എസ് ധര്‍മരാജന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടൊയണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്ന ധര്‍മരാജന്റെ വാദം കോടതി അംഗീകരിച്ചു.
ധര്‍മരാജന്‍ ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം കഠിന തടവ് ശിക്ഷ ലഭിച്ച കുറ്റവാളിയാണ് ധര്‍മരാജന്‍. ജാമ്യമോ പരോളോ ലഭിച്ചാല്‍ ധര്‍മരാജന്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
2005ല്‍ ജാമ്യത്തിലിറങ്ങിയ ധര്‍മരാജന്‍ ഏഴുവര്‍ഷത്തോളം ഒളിവില്‍ പോയിരുന്നു. പിന്നീട് 2013 ഫെബ്രുവരിയില്‍ കര്‍ണാടകയില്‍ നിന്നാണ് പിടിയിലായത്. 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം.
Next Story
RELATED STORIES
ട്വന്റിയില്‍ പിടിമുറിക്കി കിവികള്‍; ആദ്യ ട്വന്റിയില്‍ ഇന്ത്യയ്ക്ക്...
27 Jan 2023 5:32 PM GMTലോക ഒന്നാം നമ്പര്‍ ഏകദിന ബൗളര്‍ പട്ടം മുഹമ്മദ് സിറാജിന്
25 Jan 2023 6:03 PM GMTനമ്പര്‍ വണ്‍ ഇന്ത്യ; ഏകദിനത്തില്‍ ഒന്നാമന്; കിവികള്‍ക്കെതിരേ പരമ്പര...
24 Jan 2023 5:54 PM GMTവീണ്ടും സെഞ്ചുറി നേട്ടത്തില്‍ ശുഭ്മാന്‍ ഗില്‍; തകര്‍ത്തത് ബാബറിന്റെയും ...
24 Jan 2023 12:51 PM GMTസെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമം; ഹിറ്റ്മാന് 30ാം സെഞ്ചുറി
24 Jan 2023 12:35 PM GMTക്രിക്കറ്റ് താരം കെ എല്‍ രാഹുലും ആതിയാ ഷെട്ടിയും വിവാഹിതരായി
23 Jan 2023 6:13 PM GMT