Latest News

ഡല്‍ഹിയില്‍ സാമൂഹിക പ്രതിരോധം നടന്നോ എന്നറിയുന്നതിനുള്ള സര്‍വെ ഉടന്‍

ഡല്‍ഹിയില്‍ സാമൂഹിക പ്രതിരോധം നടന്നോ എന്നറിയുന്നതിനുള്ള സര്‍വെ ഉടന്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സാമൂഹിക പ്രതിരോധം നടന്നോ എന്നറിയുന്നതിനുള്ള സര്‍വേ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. 24 മണിക്കൂറിനുള്ളില്‍ 613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ സ്ഥിതിഗതികള്‍ പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചത്.

സാമൂഹിക പ്രതിരോധത്തിന്റെ മാനദണ്ഡങ്ങളെ കുറിച്ച് ശാസ്ത്ര ലോകത്തിന് ഏക അഭിപ്രായമല്ല ഉള്ളത്. 60 ശതമാനം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ പിന്നീട് രോഗവ്യാപനം കുറയുമെന്നാണ് സാമൂഹിക പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു വിഭാഗത്തിന്റെ വാദം. മറുപക്ഷം പറയുന്നത് അത് 40 ശതമാനമാണെന്നാണ്.

ഇത്തരത്തിലുള്ള ആദ്യ സര്‍വേ നടന്നപ്പോള്‍ പ്രദേശത്തെ അളവ് 23.24 ആയിരുന്നു. ഇപ്പോള്‍ എത്രയായിരിക്കുമെന്ന് പരിശോധിക്കുകയാണ് സര്‍വെയുടെ ലക്ഷ്യം.

ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 613 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതോടെ ഡല്‍ഹിയിലെ രോഗികളുടെ എണ്ണം 1,31,219 ആയി.

രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹി ഏറെ മുന്നിലാണെങ്കിലും ആക്റ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.

ഡല്‍ഹിയില്‍ 10,994 ആക്റ്റീവ് കേസുകളാണ് ഇപ്പോഴുള്ളത്. ഇക്കാര്യത്തില്‍ 10ാം സ്ഥാനത്താണ് ഡല്‍ഹിയുടെ സ്ഥാനം. വിവിധ ആശുപത്രിയികളിലായി ചികില്‍സയിലുള്ളത് 2,835 പേരാണ്.

Next Story

RELATED STORIES

Share it