Latest News

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലെ ഒബിസി സംവരണത്തിന് സുപ്രിംകോടതി സ്‌റ്റേ

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലെ ഒബിസി സംവരണത്തിന് സുപ്രിംകോടതി സ്‌റ്റേ
X

ന്യൂഡല്‍ഹി: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നര്‍കാനുള്ള തീരുമാനം സുപ്രിംകോടതി സ്‌റ്റേ ചെയ്തു. എ എം ഖാന്‍വില്‍കറും സി ടി രവികുമാറും അംഗങ്ങളായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 27 ശതമാനം സംവരണം നല്‍കിക്കൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരേ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി സ്‌റ്റേ അനുവദിച്ചത്. ഓര്‍ഡിനന്‍സിനെത്തുടര്‍ന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സ്‌റ്റേ ഇപ്പോള്‍ അനുവദിക്കാനാവില്ലെന്നും എങ്കിലും ജനറല്‍ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടത്താമെന്നും കോടതി പറഞ്ഞു.

ഒരു കമ്മീഷനെ നിയമിക്കാതെ ഒബിസി വിഭാഗത്തിന് സീറ്റുകള്‍ മാറ്റിവയ്ക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

'തദ്ദേശ തലത്തിലെ ഡാറ്റ ശേഖരിക്കാന്‍ ഒരു കമ്മീഷന്‍ രൂപീകരിക്കാതെ, ഒബിസി വിഭാഗത്തിന് സംവരണം നല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. അതാണ് ചെയ്യേണ്ടിയിരുന്ന ആദ്യനടപടി'- കോടതി ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 7ാം തിയ്യതിയാണ് നാമനിര്‍ദേശപത്രിക നല്‍കേണ്ട അവസാന തിയ്യതി. മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിങ് ആണ് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായത്. ശേഖര്‍ നഫാഡെ മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായി.

വികാസ് കൃഷ്ണറാവു കേസിലെ വിധിയനുസരിച്ചല്ല സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. സംവരണം സംബന്ധമായ തീരുമാനമെടുക്കും മുമ്പ് കമ്മീഷനെ നിയമിക്കണമെന്ന് ഈ വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it