Latest News

സിദ്ധാര്‍ത്ഥ് വരദരാജന്റെയും കരണ്‍ ഥാപ്പറിന്റെയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

സിദ്ധാര്‍ത്ഥ് വരദരാജന്റെയും കരണ്‍ ഥാപ്പറിന്റെയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനും പത്രപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിനുമെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് അസം പോലിസിനെ വിലക്കി സുപ്രിം കോടതി. ഇരുവരുടെയും അറസ്റ്റ് തടഞ്ഞ് കോടതി.ജസ്റ്റിസുമാരായ സൂര്യകാന്ത് , ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ഇരുവരോടും അവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണവുമായി സഹകരിക്കാനും കോടതി ആവശ്യപ്പെട്ടു.

ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്) സെക്ഷന്‍ 152 പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ട് െ്രെകംബ്രാഞ്ച് പുറപ്പെടുവിച്ച സമന്‍സിനെ ചോദ്യം ചെയ്ത് സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളെയാണ് ബിഎന്‍എസിന്റെ 152ാം വകുപ്പ് അഭിസംബോധന ചെയ്യുന്നത്.

ഇന്നാണ് കേസില്‍, ഗുവാഹത്തി െ്രെകംബ്രാഞ്ചിന് മുന്നില്‍ ഇരുവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത് . രാജ്യദ്രോഹ കുറ്റമടക്കം ആറോളം വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ പൊലിസ് കേസെടുത്തത്. ഇന്ന് ചോദ്യംചെയ്യലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റുചെയ്യുമെന്നാണ് നോട്ടിസ് നല്‍കിയത്.

Next Story

RELATED STORIES

Share it