Latest News

സുപ്രിംകോടതി ജഡ്ജി റോഹിന്‍ടന്‍ ഫാലി നരിമാന്‍ വിരമിച്ചു

സുപ്രിംകോടതി ജഡ്ജി റോഹിന്‍ടന്‍ ഫാലി നരിമാന്‍ വിരമിച്ചു
X

ന്യൂഡല്‍ഹി: പ്രമുഖ സുപ്രിംകോടതി ജഡ്ജി റോഹിന്‍ടന്‍ ഫാലി നരിമാന്‍ വിരമിച്ചു. കഴിവുള്ളവരെ ജഡ്ജിമാരായി നേരിട്ട് നിയമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രിംകോടതി മുറ്റത്ത് ലളിതമായി നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ജഡ്ജിമാരുടെ തിരഞ്ഞെടുപ്പില്‍ കഴിവായിരിക്കണം മുഖ്യമായി കണക്കാക്കേണ്ടത്. കൂടുതല്‍ പേരെ നേരിട്ട് നിയമിക്കേണ്ട കാലമായിരിക്കുന്നു- അദ്ദേഹം അഭിപ്രായപ്പെട്ടു.

''ഇനി ഞാന്‍ ആറ് മണിക്ക് ഫയലുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ആളല്ല. എല്ലാവരെയും പോലെ സാധാരണ ഒരാള്‍''- ഒരു ജഡ്ജിയെന്ന നിലയില്‍ തന്റെ ജോലി ആസ്വദിച്ചാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത ന്യായാധിപനായ ഫാലി എസ് നരിമാന്റെ മകന്‍ കൂടിയായ റോഹിന്‍ടന്‍ നരിമാന്‍ നിരവധി പ്രമുഖമായ വിധികള്‍ ഏഴ് വര്‍ഷക്കാലയളവിനുള്ളില്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ശബരിമല, മുത്തലാഖ്, ജോലിക്കയറ്റത്തില്‍ സംവരണം ഒഴിവാക്കല്‍, എല്‍ജിബിടി വിഭാഗത്തെ കുറ്റവാളികളാക്കുന്ന രീതി തുടങ്ങിയവയാണ് അദ്ദേഹം പുറപ്പെടുവിച്ച പ്രധാന വിധികള്‍.

Next Story

RELATED STORIES

Share it