ബലാല്‍സംഗക്കേസില്‍ മാനസിക വിഭ്രാന്തിയുള്ള സ്്ത്രീയുടെ സാക്ഷിമൊഴി തെളിവായി സ്വീകരിക്കാമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ മാനസിക വിഭ്രാന്തിയുള്ള ഇരയുടെ മൊഴി തെളിവായി സ്വീകരിക്കാമെന്ന് സുപ്രിംകോടതി. അത്തരം മൊഴി വിശ്വസനീയമാണെന്നും കോടതി ഉത്തരവിട്ടു.
2015ല്‍ ബലാല്‍സംഗത്തിന് വിധേയയായ 36 കാരിയായ 70 ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന സ്്ത്രീ വിചാരണക്കോടതിയില്‍ നല്‍കിയ മൊഴി തെളിവായി സ്വീകരിക്കാനാവില്ലെന്ന വാദം കോടതി തള്ളി. കോടതിയില്‍ പ്രതിജ്ഞ എടുക്കുമ്പോള്‍ മാനസിക വിഭ്രാന്തിയുള്ള വാദിക്ക് അതിന്റെ ശരിയായ അര്‍ത്ഥം ഗ്രഹിക്കാന്‍ ആവില്ലെന്നായിരുന്നു പ്രതിയുടെ വാദം.
2016ലാണ് പ്രതിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ച് വിചാരണക്കോടതിയുടെ വിധിയുണ്ടായത്. കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മഹാത്മാഗാന്ധിയുടെയും ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെയും ചിത്രങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞെന്നും കോടതി വിധിയില്‍ രേഖപ്പെടുത്തിയിരുന്നു. പ്രതി വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും 2019 മാര്‍ച്ചില്‍ ഹൈക്കോടതി അത് തള്ളി.
ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, അിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.
തെളിവുകളില്‍ ചില വൈരുദ്ധ്യങ്ങളുണ്ടെങ്കിലും സ്ത്രീയുടെ മൊഴി കണക്കിലെടുക്കാമെന്ന് കോടതി നിരീക്ഷിച്ചു.
കോടതിയെ സഹായിക്കുന്നതിനുവേണ്ടി നിയമിക്കപ്പെട്ട അമികസ് ക്യൂറിയായ അഭിഭാഷകന്‍ കേസില്‍ മെഡിക്കല്‍ തെളിവുകളുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷിമൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിശ്ചയമായും ഇതൊരു ബലാല്‍സംഗക്കേസാണെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
RELATED STORIES
കൊല്ലത്ത് ഹൗസ്ബോട്ടിനു തീപ്പിടിച്ചു; വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
30 Jan 2023 3:01 PM GMTതൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം
30 Jan 2023 2:48 PM GMTമോട്ടിവേഷണല്‍ കൗണ്‍സിലിങ് പ്രോഗ്രാം നടത്തി
30 Jan 2023 1:59 PM GMTബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ ?; പോലിസിനോട് മനുഷ്യാവകാശ കമ്മീഷന്
30 Jan 2023 1:17 PM GMTകക്കൂസ് മാലിന്യനിര്‍മാര്‍ജന പ്ലാന്റ്: അഹങ്കാരിയായ മേയര്‍ ബീനാ ഫിലിപ്പ് ...
30 Jan 2023 11:08 AM GMTനിര്‍മാണമേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം-...
30 Jan 2023 10:16 AM GMT