Latest News

സ്‌കൂള്‍കുട്ടികള്‍ക്കുള്ള ഭക്ഷ്യ ഭദ്രതാ ഉച്ചഭക്ഷണക്കിറ്റിനു പകരം സപ്ലൈകോയുടെ കൂപ്പണ്‍

സ്‌കൂള്‍കുട്ടികള്‍ക്കുള്ള ഭക്ഷ്യ ഭദ്രതാ ഉച്ചഭക്ഷണക്കിറ്റിനു പകരം സപ്ലൈകോയുടെ കൂപ്പണ്‍
X

മലപ്പുറം: സംസ്ഥാനത്തെ ഭക്ഷ്യ ഭദ്രതാ കിറ്റുകള്‍ക്ക് (ഉച്ചഭക്ഷണ കിറ്റ്)പകരം ഇനി സപ്ലൈകോയുടെ കൂപ്പണ്‍. സംസ്ഥാനത്തെ ഉച്ചഭക്ഷണത്തിന് അര്‍ഹരായ എല്ലാ എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്കാണ് കൂപ്പണുകള്‍ നല്‍കുക. എല്‍.പി വിദ്യാര്‍ഥികള്‍ക്ക് 300 രൂപയുടേയും യു.പി വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നല്‍കുക. ഈ കൂപ്പണും റേഷന്‍ കാര്‍ഡും കൊണ്ട് അതാത് പ്രദേശത്തെ ഏത് സപ്ലൈകോ ഷോറൂമില്‍ നിന്നും കൂപ്പണ്‍ സംഖ്യക്ക് ഇഷ്ടമുള്ള ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാം.

നേരത്തെ കിറ്റുകള്‍ തയ്യാറാക്കിക്കൊടുക്കുന്നത് പ്രയാസം സൃഷ്ടിക്കുകയാണെന്ന് സപ്ലൈകോ അറിയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. ഈ സംവിധാനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയോ സ്‌കുള്‍ അധ്യയനം എന്ന് ആരംഭിക്കുന്നോ അന്ന് വരെയുമാണ് കൂപ്പണുകള്‍ നല്‍കുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it