Latest News

സുഹാസ് ഷെട്ടി വധം; കലാപത്തിന് ആഹ്വാനം ചെയ്ത സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേ കേസെടുത്ത് പോലിസ്

സുഹാസ് ഷെട്ടി വധം; കലാപത്തിന് ആഹ്വാനം ചെയ്ത സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേ കേസെടുത്ത് പോലിസ്
X

മംഗളൂരു: ബജ്റംഗ് ദള്‍ നേതാവും ഫാസില്‍ വധക്കേസിലെ മുഖ്യപ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ദക്ഷിണ കന്നഡയില്‍ നടന്ന അക്രമസംഭവങ്ങളില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരേ കേസെടുത്ത് പോലിസ്. ദക്ഷിണ കന്നഡയില്‍ ബന്ദിന് ആഹ്വാനം ചെയ്ത ശരണ്‍ പംപ്വെല്ലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടര്‍ന്നാണ് കേസ്. പ്രകോപനപരമായ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചവര്‍ക്ക് എതിരെയും പോലിസ് നടപടി എടുക്കുന്നുണ്ട്.

അതേസമയം, വര്‍ഗീയ സംഘര്‍ഷങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ വര്‍ഗീയ വിരുദ്ധസേന രൂപീകരിക്കുകയാണെന്ന് കര്‍ണാടക ര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹിന്ദുത്വരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നടപടിയാണ് ഇതെന്നാണ് ബിജെപിയുടെ വാദം.

Next Story

RELATED STORIES

Share it