Latest News

ബ്ലാക് ഫംഗസ് ബാധക്ക് പിന്നില്‍ ചാണകം കത്തിക്കുന്ന ഇന്ത്യന്‍ ശീലമെന്ന് പഠനം

ബ്ലാക് ഫംഗസ് ബാധക്ക് പിന്നില്‍ ചാണകം കത്തിക്കുന്ന ഇന്ത്യന്‍ ശീലമെന്ന് പഠനം
X

ന്യൂഡല്‍ഹി: 2021ലെ ബ്ലാക് ഫംഗസ് ബാധക്ക് പിന്നില്‍ ഇന്ത്യക്കാരുടെ ചാണകം കത്തിക്കുന്ന ശീലമാണെന്ന് സൂചന നല്‍കി പഠനം. ഹൂസ്റ്റണിലെ ഗവേഷകയായ ജെസ്സി സ്‌കറിയയാണ് എം-ബയൊ എന്ന ഗവേഷക ജേര്‍ണലില്‍ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. മാര്‍ച്ച് 31നാണ് പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്.

'മ്യൂക്കോറലുകളാല്‍ സമ്പന്നമായ ചാണകം കത്തിക്കുന്നത് ഇന്ത്യക്കാരുടെ പൊതു ആചാരത്തിന്റെ ഭാഗമാണ്. കൊവിഡ് കാലത്ത് വൈറസിനെ ഇല്ലാതാക്കാനെന്ന പേരിലും പലരും ചാണകം പുകച്ചിരുന്നു. ഇന്ത്യയിലെ കൊവിഡ് 19മായി ബന്ധപ്പെട്ട മ്യൂക്കോര്‍മൈക്കോസിസ് പകര്‍ച്ചവ്യാധിയില്‍ ചാണകം കത്തിക്കുന്നത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.'- പഠനം പറയുന്നു.

2021 ഏപ്രിലിലാണ് ഇന്ത്യയില്‍ ബ്ലാക് ഫംഗസ് ബാധയുണ്ടാകുന്നത്. കൊവിഡ് മാറിയവരിലാണ് അത് കണ്ടത്. മ്യൂക്കോര്‍മൈക്കോസിസിന് പറയുന്ന നാടന്‍ പേരാണ് ബ്ലാക് ഫംഗസ്. ഈ രോഗം ബാധിച്ചവരിലെ മരണനിരക്ക് 50ശതമാനമായിരുന്നു. 2021 മെയില്‍ സര്‍ക്കാര്‍ ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 52,000 ആയി.

ഉയര്‍ന്ന അളവിലുളള പ്രമേഹം, ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍വേണ്ടി സ്റ്റിറോയിഡുകള്‍ വ്യാപകമായി ഉപയോഗിച്ചത്, അണുവിമുക്തമാക്കാത്ത ഓക്‌സിജന്‍ സിലിണ്ടറുകളുടെ ഉപയോഗം- ഇങ്ങനെ ഈ രോഗബാധക്ക് നിരവധി കാരണങ്ങളാണ് അക്കാലത്ത് പറഞ്ഞിരുന്നത്.

ഈ കാരണങ്ങളൊന്നും ഈ രോഗബാധക്ക് കാരണമായിട്ടില്ലെന്നാണ് പഠനം പറയുന്നത്.

പുതിയ പഠനം പ്രകാരം ഇന്ത്യയില്‍ ബ്ലാസ് ഫംഗസ്ബാധ ഏറെ അധികമാണ്. ദശലക്ഷം പേരില്‍ 140 പേര്‍ക്കാണ് ഈ രോഗബാധ കണ്ടത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് 80 ഇരട്ടി അധികം.

മ്യൂക്കോര്‍മൈക്കോസിസിന് പരിസ്ഥിതിയുമായി ബന്ധമുണ്ടെന്ന് നേരത്തെ മുതല്‍ കരുതിയിരുന്നു. അതിലൂടെയാണ് ചാണകം കത്തുന്നതിലേക്ക് ശ്രദ്ധതിരിയുന്നത്. അതിന്റെ വ്യാപന രീതി പഠിക്കുന്ന ഗവേഷകര്‍ കന്നുകാലി വളര്‍ത്തലും ചാണകം കത്തിക്കുന്നതും തമ്മിലുള്ള ബന്ധം പരിശോധിച്ചു.

കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വീടുകളില്‍ ചാണകം വളരെ അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചിട്ടില്ല. ഈ സംസ്ഥാനത്ത് മ്യൂക്കോര്‍മൈക്കോസിസ് കേസുകളുടെ എണ്ണം വളരെ കുറവായിരുന്നുവെന്ന് സ്‌കറിയ കണ്ടെത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗബാധയും ഏറ്റവും കൂടുതല്‍ പ്രമേഹവും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. ബ്ലാസ് ഫംഗസ് ബാധ എന്നിട്ടും ഇവിടെ കുറവായിരുന്നു.

പ്രധാന ഹിന്ദു മത ആഘോഷങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് മ്യൂക്കോര്‍മൈക്കോസിസ് പടര്‍ന്നുപിടിച്ചത്. അതുതമ്മില്‍ ബന്ധമുണ്ടോ എന്ന് അവര്‍ പരിശോധിച്ചു. കുംഭമേള, ഹോളി തുടങ്ങിയ ആഘോഷങ്ങളുടെ സമയത്ത് ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിക്കുന്നത് മ്യൂക്കോര്‍മൈക്കോസിസ് പടരുന്നതിന് കാരണമായേക്കും. ബ്ലാസ് ഫംഗസ് ബാധക്ക് അനുയോജ്യമായ സാഹചര്യമാണ് ഇതൊക്കെ- പഠനം പറയുന്നു.

Next Story

RELATED STORIES

Share it