Latest News

നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
X

ചെന്നൈ: തിരുപ്പോരൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ഥിനി മരിച്ചു. രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്. ക്രോംപേട്ടിലെ ബാലാജി മെഡിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ അലൈഡ് ഹെല്‍ത്ത് സയന്‍സ് വിദ്യാര്‍ഥിനിയും വെല്ലൂര്‍ സ്വദേശിനിയുമായ മിസ്ബ ഫാത്തിമ(21)യാണു മരിച്ചത്. മലയാളികളായ നവ്യ (21), മുഹമ്മദ് അലി (21) എന്നിവരെ ഗുരുതര പരിക്കുകളോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

പത്തു വിദ്യാര്‍ഥികള്‍ രണ്ടു കാറുകളിലായി മഹാബലിപുരത്ത് പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ഥികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് പോലിസ് അറിയിച്ചു. അന്വേഷണത്തില്‍ അപകടത്തിന് കാരണമായ ലോറി കടലൂര്‍ ജില്ലയില്‍ നിന്നുള്ള പ്രഭാകരന്റേതാണെന്ന് കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാളഹസ്തിക്ക് വിറക് കൊണ്ടുപോകുന്ന വഴിയായിരുന്നു ലോറി നിറുത്തിയിട്ടിരുന്നത്. ഹൈവേയില്‍ അപകടകരമായ രീതിയില്‍ ഹെവി വാഹനം പാര്‍ക്ക് ചെയ്തതിന് ലോറി ഡ്രൈവര്‍ സുഭാഷ്(40)നെ പോലിസ് അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it