Latest News

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു
X

കോഴിക്കോട്; കോഴിക്കോട് ജില്ലയിലെ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങല്‍ കോട്ടക്കല്‍ ബീച്ച് സൈനുദ്ദീന്‍ മകന്‍ സല്‍സബീലാണ് (18) മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. മരയ്ക്കാര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ്.

വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനിറങ്ങുന്നതിനിടയില്‍ കാല് തെറ്റിവീഴുകയായിരുന്നു. നാട്ടുകര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it