Latest News

മിശ്ര വിവാഹത്തിന് തടസം നില്‍ക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിനും കഴിയില്ല: സുപ്രിംകോടതി

മിശ്ര വിവാഹത്തിന് തടസം നില്‍ക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിനും കഴിയില്ല: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായവര്‍ പരസ്പരസമ്മതത്തോടെ നടത്തുന്ന മിശ്ര വിവാഹങ്ങളില്‍ ഒരു സംസ്ഥാന സര്‍ക്കാരിനും ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചതിന് ആറ് മാസം ജയിലില്‍ കഴിഞ്ഞ മുസ് ലിം പുരുഷന് ജാമ്യം നല്‍കാത്ത ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി റദ്ദാക്കികൊണ്ടായിരുന്നു സുപ്രിം കോടതിയുടെ പരാമര്‍ശം.

കുടുംബങ്ങളുടെ അനുമതിയോടെയാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഒരു ദിവസത്തിനുശേഷം യുവാവ് തന്റെ ഭാര്യയെ മതം മാറ്റാന്‍ നിര്‍ബന്ധിക്കില്ലെന്നും അവള്‍ക്ക് സ്വന്തം വിശ്വാസം പിന്തുടരാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നുവെന്നും യുവാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, വ്യത്യസ്ത മതങ്ങളില്‍പ്പെട്ട രണ്ട് മുതിര്‍ന്നവര്‍ ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് തടസം നില്‍ക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it