Latest News

അസം- മിസോറം അതിര്‍ത്തിയില്‍നിന്ന് സംസ്ഥാന പോലിസിനെ പിന്‍വലിക്കും; സുരക്ഷാച്ചുമതല സിആര്‍പിഎഫിന്

അസം- മിസോറം  അതിര്‍ത്തിയില്‍നിന്ന് സംസ്ഥാന പോലിസിനെ പിന്‍വലിക്കും; സുരക്ഷാച്ചുമതല സിആര്‍പിഎഫിന്
X

ഗുവാഹത്തി: അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായ അസം, മിസോറം അതിര്‍ത്തിയില്‍ നിന്ന് രണ്ട് സംസ്ഥാനങ്ങളും പോലിസ് സേനയെ പിന്‍വലിക്കും. പകരം സിആര്‍പിഎഫിനെ താല്‍ക്കാലികമായി സുരക്ഷാച്ചുമതല ഏല്‍പ്പിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും രണ്ട് സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗത്തിലാണ് തീരുമാനമായത്.

കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ച് അസം പോലിസുകാര്‍ കൊല്ലപ്പെടുകയും അമ്പതോളം നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

യോഗത്തില്‍ അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ, അസം പോലിസ് ചീഫ് ഭാസ്‌കര്‍ ജ്യോതി മഹന്ത, മിസോറം ചീഫ് സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാങ്കോ, പോലിസ് മേധാവി എസ്ബികെ സിങ്, സിആര്‍പിഎഫ് ഡിയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ് എന്നിവര്‍ പങ്കെടുത്തു.

രണ്ട് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ രണ്ട് സംസ്ഥാനങ്ങളും അനുരജ്ഞനത്തിലെത്താന്‍ സമ്മതിച്ചു. ദേശീയപാത 306ല്‍ സിആര്‍പിഎഫിനെ വിന്യസിക്കാനും ചുമതല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനും തീരുമാനിച്ചു.

സിആര്‍പിഎഫ് രംഗത്തുവരുന്നതോടെ രണ്ട് സംസ്ഥാനങ്ങളും പോലിസിനെ പിന്‍വലിക്കും. പിന്നീട് രണ്ട് സംസ്ഥാനങ്ങളും പരസ്പരം ചര്‍ച്ച ചെയ്ത് അതിര്‍ത്തിപ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കും.

വെറിന്‍ഗെയ്റ്റ് അതിര്‍ത്തിയിലും പാരാമിലിറ്ററിക്കാണ് ചുമതല.

അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമായതായും സേന പ്രദേശങ്ങളില്‍ തുടരേണ്ടതില്ലെന്നും മിസോറം അധികൃതര്‍ പറഞ്ഞു.

സിആര്‍പിഎഫിന്റെ അഞ്ഞൂറോളം വരുന്ന അഞ്ച് കമ്പനി ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

ജൂലൈ 26നാണ് രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഘര്‍ഷം അരങ്ങേറിയത്.

Next Story

RELATED STORIES

Share it