Latest News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2024; പ്രകാശ് രാജ് ജൂറി ചെയര്‍മാന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2024; പ്രകാശ് രാജ് ജൂറി ചെയര്‍മാന്‍
X

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിര്‍ണയത്തിനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയര്‍മാനായി നിയമിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 128 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടത്. തിങ്കളാഴ്ച്ച മുതല്‍ സിനിമകളുടെ സ്‌ക്രീനിങ്ങ് ആരംഭിക്കും.

സംവിധായകരായ ജിബു ജേക്കബ്, രഞ്ജന്‍ പ്രമോദ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. രണ്ട് പ്രാഥമിക ജൂറികള്‍ തിരഞ്ഞെടുത്ത സിനിമകളാകും അന്തിമ ജൂറിക്ക് മുന്നിലെത്തുക.

അന്തിമ വിധിനിര്‍ണയ സമിതിയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും മറ്റ് ജൂറി അംഗങ്ങളാണ്.

Next Story

RELATED STORIES

Share it