Latest News

സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്‌കാരം: മാധ്യമപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം

സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്‌കാരം: മാധ്യമപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം
X

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ 2022 ലെ പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകന്‍, പരിസ്ഥിതി പത്രപ്രവര്‍ത്തകന്‍, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍, പരിസ്ഥിതി ഗവേഷകന്‍, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ല്‍ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും മെയ് 13 നകം ഡയറക്ടര്‍, പരിസ്ഥിതികാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍, തമ്പാനൂര്‍, തിരുവനന്തപുരം – 695 001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04712326264, ഇമെയില്‍: environmentdirectorate@gmail.com.

Next Story

RELATED STORIES

Share it