നന്തി ടോള്‍ ബൂത്ത് പൊളിച്ച് നീക്കിതുടങ്ങി
മൂന്നു മാസം മുമ്പ് ടോള്‍ പിരിവ് നിര്‍ത്തിയ ബൂത്താണ് പൊളിച്ച് നീക്കുന്നത്.

കൊയിലാണ്ടി: ദേശീയ പാതയിലെ നന്തി ടോള്‍ ബൂത്ത് പൊളിച്ച് നീക്കിതുടങ്ങി. മൂന്നു മാസം മുമ്പ് ടോള്‍ പിരിവ് നിര്‍ത്തിയ ബൂത്താണ് പൊളിച്ച് നീക്കുന്നത്. ബൂത്ത് പൊളിച്ച് നീക്കാനുള്ള ആര്‍ഡിഒ വി പി അബ്ദുറഹിമാന്‍ ഉത്തരവ് അധികൃതര്‍ പാലിക്കാത്തത് വിവാദമായിരുന്നു. തുടര്‍ന്നു വീണ്ടും നോട്ടീസ് അയച്ചതോടെയാണ് ദേശീയപാത അധികാരികള്‍ ഉണര്‍ന്നത്.
ടോള്‍ബൂത്ത് മൂലം രാത്രികാലങ്ങളില്‍ ഇവിടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടോള്‍ ബൂത്തിന്റെ ഇരുഭാഗത്തും ഹമ്പുകള്‍ ഉള്ളതും റിഫഌക്ടറുകളോ സൂചനാ ബോര്‍ഡുകളോ ഇല്ലാത്തതും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ദിവസവും അപകടത്തില്‍ പെടുന്നതിന് ഇടയാക്കി.
കര്‍ശന നിര്‍ദേശം വന്നതോടെയാണ് കഴിഞ്ഞ ദിവസം ക്രെയ്‌നുമായെത്തി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊളിച്ചുതുടങ്ങിയത്. കോഴിക്കോട് ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ക്കാണ് ആര്‍ഡിഒ നോട്ടിസ് അയച്ചത്.ടോള്‍ ബൂത്ത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ നിരവധി സംഘടനകള്‍ പ്രക്ഷോഭം നടത്തിയിരുന്നു.
RELATED STORIES
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTകണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിത്തം;...
1 Jun 2023 1:16 AM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMT