Latest News

മൂര്‍ക്കനാട് ഹൈസ്‌കൂളിലെ എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

മൂര്‍ക്കനാട് ഹൈസ്‌കൂളിലെ എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി
X

അരീക്കോട്: മൂര്‍ക്കനാട് സുബ് ലുസലാം ഹൈസ്‌കൂളിലെ 1985-86 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. വിരമിച്ച മുന്‍ പ്രധാനധ്യാപകന്‍ മുഹമ്മത് ബഷീര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മുപ്പത്താറ് വര്‍ഷത്തിന് ശേഷം നടന്ന പ്രഥമ കൂടിച്ചേരല്‍ 'ഓര്‍മ്മക്കൂട്' എന്ന പേരിലാണ് നടത്തിയത്.

ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇരുപത്തഞ്ച് പൂര്‍വ്വ അധ്യാപകരും ഇരുന്നൂറോളം വിദ്യാര്‍ഥികളും പങ്കെടുത്ത സംഗമത്തില്‍ 1985-86 ബാച്ചിലെ മുഴുവന്‍ അധ്യാപകരെയും ആദരിച്ചു.

തെച്ചണ്ണ ജലീല്‍ സി ടി, ഖലീല്‍ മൂര്‍ക്കനാട്, ഹബീബ് തച്ചണ്ണ, ഷൗക്കത്ത് ഇ, ബഷീര്‍ പി ടി, സാദിഖ് സി തെരട്ടമ്മല്‍, സമദ് പി അരീക്കോട്, ഷാഫി യു, സക്കീര്‍ എം, മുനീര്‍ കെ കെ, നാസര്‍ സജ്‌നാ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it