ഡല്‍ഹി പോലിസിലും കേന്ദ്ര സായുധ പോലിസ് സേനകളിലും എസ്‌ഐ നിയമനത്തിനായി എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
2020 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ മാത്രമാണു സ്വീകരിക്കുക.
ന്യൂഡല്‍ഹി: ഡല്‍ഹി പോലിസിലും കേന്ദ്ര സായുധ പോലിസ് സേനകളിലും (സിഎപിഎഫ്) സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ നിയമനത്തിന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) കംപ്യൂട്ടര്‍ അധിഷ്ഠിത മല്‍സര പരീക്ഷ നടത്തുന്നു. 2020 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ മാത്രമാണു സ്വീകരിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 രാത്രി 11.30.http://ssc.nic.inവെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക് ലഭ്യമാണ്. സ്ത്രീകള്‍, പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, അംഗപരിമിതര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഒബ്ജക്റ്റീവ് ടൈപ്പില്‍ രണ്ടു പേപ്പറുകളാണ് പരീക്ഷയ്ക്ക് ഉണ്ടായിരിക്കുക. രണ്ടും കംപ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും.
20 വയസ്സാണു കുറഞ്ഞ പ്രായപരിധി. 2021 ജനുവരി ഒന്നിന് 25 വയസ്സില്‍ കൂടരുത്. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും. 2021 ജനുവരി ഒന്നിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമാണ് യോഗ്യത. പ്രായപരിധി, യോഗ്യത, സ്ത്രീ, പുരുഷ ഒഴിവുകള്‍, ശമ്പളം തുടങ്ങിയവയുടെ വിശദാംശങ്ങള്‍www.ssckkr.kar.nic.in,http://ssc.nic.inഎന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിജ്ഞാപനത്തില്‍. ലഭ്യമാണ്. സഹായങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ10 മുതല്‍ വൈകിട്ട് 5 വരെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ 08025502520, 9483862020 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കാം. ഉദ്യോഗാര്‍ത്ഥി തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രം, പരീക്ഷാ തീയതികളുടെ സ്ഥിരീകരണം,അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യല്‍, പരീക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവയ്ക്ക് ന്യൂഡല്‍ഹിയിലെ എസ് എസ് സി ആസ്ഥാനത്തെയും കര്‍ണാടകത്തിലെയും കേരളത്തിലെയും പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതലയുള്ള ബെംഗളൂരു മേഖലാ ഓഫീസിന്റെയും വെബ്‌സൈറ്റുകളായhttp://ssc.nic.in,www.ssckkr.kar.nic.inഎന്നിവയില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ പതിവായി ശ്രദ്ധിക്കണം.
RELATED STORIES
തൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ...
8 Sep 2024 3:25 AM GMT