Latest News

ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ 20ന്

ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ 20ന്
X

കൊളംബോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ 20ന് നടക്കുമെന്ന് ശ്രീലങ്ക തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ മഹീന്ദ ദേശപ്രിയ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെയും പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിനു ശേഷമാണ് തീരുമാനം. ഇവര്‍ക്കു പുറമെ ആരോഗ്യ, സുരക്ഷ, പോസ്റ്റല്‍, പ്രിന്റിങ് വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ജില്ലാ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

ഏപ്രില്‍ 25 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ബാധ വ്യാപകമായതോടെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പും മാറ്റിവച്ചത്.

ശ്രീലങ്കയില്‍ ഇതുവരെ 295 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 96 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 7 പേര്‍ മരിച്ചു. മാര്‍ച്ച് 11 നാണ് ശ്രീലങ്കയിലെ ആദ്യ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തത്.

40 കേന്ദ്രങ്ങളിലായി വിദേശികളടക്കം 3,500 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

Next Story

RELATED STORIES

Share it