Latest News

ആധ്യാത്മികഗുരു 'മിര്‍ച്ചി ബാബ' ബലാല്‍സംഗക്കേസില്‍ അറസ്റ്റില്‍

ആധ്യാത്മികഗുരു മിര്‍ച്ചി ബാബ ബലാല്‍സംഗക്കേസില്‍ അറസ്റ്റില്‍
X

ഭോപാല്‍: മധ്യപ്രദേശില്‍ ബാബ വൈരാഗ്യാനന്ദ ഗിരിയെ ബലാല്‍സംഗക്കേസില്‍ മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. മിര്‍ച്ചി ബാബയെന്ന് പേരിലാണ് ഇദ്ദേഹം ഭക്തര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

ഐപിസി 376 അനുസരിച്ച് ബലാല്‍സംഗത്തിന് കേസെടുത്തതായി എസിപി നിധി സക്‌സേന ഭോപാലില്‍ പറഞ്ഞു.

ഗ്വാളിയോറിലെ ഒരു ഹോട്ടലില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഭോപാല്‍ പോലിസിന് കൈമാറി.


മധ്യവയസ്‌കയായ ഒരു സ്ത്രീയാണ് ഇയാള്‍ക്കെതിരേ മഹിളാ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഗര്‍ഭധാരണത്തിന് ചികില്‍സ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ബലാല്‍സംഗം ചെയ്തത്.

ജൂലൈയില്‍ ഇവര്‍ സന്തതികള്‍ക്കുവേണ്ടി ബാബയെ സന്ദര്‍ശിച്ചിരുന്നു.

ചില മയക്കുമരുന്നുകള്‍ നല്‍കി ബോധം കെടുത്തിയ ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it