Latest News

ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിദഗ്ധ ഡോക്ടര്‍മാരെ അയക്കണം: എംഇഎസ്

കൊവിഡ് 19 രോഗത്തെത്തുടര്‍ന്ന് എംഇഎസ് മെഡിക്കല്‍ കോളജ്, എന്‍ജിനീയറിങ് കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാറിന് വളരെ നേരത്തെ തന്നെ മുന്‍കൂട്ടി എല്‍പ്പിച്ചു കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചില സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിദഗ്ധ ഡോക്ടര്‍മാരെ അയക്കണം: എംഇഎസ്
X

കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ഭീതി അകറ്റാനും അവര്‍ക്കാവശ്യമായ ആരോഗ്യ പരിരക്ഷ നല്‍കുവാനും ഉതകുന്ന തലത്തില്‍ ക്രിട്ടിക്കല്‍ മെഡിക്കലില്‍ ട്രെയിനിങ് കഴിഞ്ഞ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തെ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് അയക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടതായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി. എ. ഫസല്‍ ഗഫൂര്‍ അറിയിച്ചു.

കൊവിഡ് 19 രോഗത്തെത്തുടര്‍ന്ന് എംഇഎസ് മെഡിക്കല്‍ കോളജ്, എന്‍ജിനീയറിങ് കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാറിന് വളരെ നേരത്തെ തന്നെ മുന്‍കൂട്ടി എല്‍പ്പിച്ചു കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചില സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആസ്പത്രി കോവിഡ് ആസ്പത്രിയാക്കി മാറ്റുന്നതിന് തയ്യാറാണെന്ന കാര്യവും സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. പവാസ ലോകത്തുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ നിരന്തരമായ പ്രവര്‍ത്തനത്തിന്റെ കൂടി ഫലമായാണ് കേരളം ഇന്ന് കൈവരിച്ച നേട്ടങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫില്‍ കഴിയുന്ന വയോധികര്‍, ഗര്‍ഭിണികള്‍, സന്ദര്‍ശക വിസയില്‍ എത്തിയവര്‍, രോഗം ബാധിക്കാതെ ലേബര്‍ ക്യാംപുകളില്‍ കഴിഞ്ഞുകൂടുന്ന സാധാരണക്കാര്‍ എന്നിവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചു പോരാനുള്ള സൗകര്യം അടിയന്തിരമായി ഒരുക്കണം. പ്പം പ്രവാസികളായ രോഗം ബാധിച്ച വ്യക്തികള്‍ക്ക് ആവശ്യമായ ചികിത്സ സൗജന്യമായി ലഭിക്കുന്നതിനുവേണ്ടി ഇടപെടലുകള്‍ ഉണ്ടാവണം. അവിടുത്തെ ഭരണാധികാരികള്‍ മുന്‍കൈയെടുത്തു സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാന്‍ വിദേശകാര്യ, പവാസി വകുപ്പുകള്‍ നടപടി സ്വീകരിക്കണം.

200 ഓളം ഡോക്ടര്‍മാര്‍ എംഇഎസ് മെഡിക്കല്‍ കോളേജില്‍ നിന്നു തന്നെ ക്രിട്ടിക്കല്‍ മെഡിക്കലില്‍ ട്രെയിനിംഗ് കഴിഞ്ഞവര്‍ ഉണ്ട്. ആവശ്യമെങ്കില്‍ ഇവരെ ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡി അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാണ്. കുറ്റിപ്പുറം എന്‍ജിനീയറിങ് കോളജ് നിര്‍മ്മിച്ച പുതിയ തരം മാസ്‌ക്കുകള്‍ അംഗീകാരത്തിനായി ആരോഗ്യ വിഭാഗത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒപ്പം മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥികള്‍ ചിലവ് കുറഞ്ഞ ആധുനിക ജീവന്‍ രക്ഷാ സഹായിയായ വെന്റിലേറ്റര്‍ നിര്‍മ്മിക്കുന്ന പ്രക്രിയയിലാണ്. എം.ഇ.എസ് ഈ കൊറോണ കാലത്ത് നിരവധി ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തുടനീളം സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ എല്ലാം തന്നെ പാലിച്ചുകൊണ്ട് ചെയ്തുവരുന്നത്. എംഇഎസ് വിദേശ യൂനിറ്റുകളുമായി നിരന്തരം ബന്ധം പുലര്‍ത്തി കൊണ്ടിരിക്കുന്നുണ്ട്. ആവശ്യമായ ഇടപെടലുകളും സഹായങ്ങളും നടത്തുന്നതിനായി എംഇഎസ് വിദേശ യൂനിറ്റുകളോട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഇഎസിന്റെ 150ല്‍ പരം സ്ഥാപനങ്ങളും ഹോസ്റ്റലുകളും ക്വാറന്റൈന്‍ ആവശ്യത്തിലേക്ക് വിട്ടു നല്‍കുന്നതാണെന്നും ഡോ. ഫസല്‍ ഗഫൂര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it