കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം

ബുഡ്ഗം: ജമ്മു കശ്മീരില്‍ ബുഡ്ഗം ജില്ലയില്‍ സായുധരുടെ വെടിയേറ്റ് മരിച്ച കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ടിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമായതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഈ വിവരം ട്വീറ്റ് ചെയ്തത്.
ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ ഭട്ടിന്റെ ഭാര്യക്ക് ജോലി നല്‍കും. കൂടാതെ സഹായധനവും പ്രഖ്യാപിച്ചു. ഇക്കാര്യവും മനോജ് സിന്‍ഹയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
ബുഡ്ഗാം ജില്ലയിലെ ഛദോര ഗ്രാമത്തിലെ തഹസില്‍ ഓഫിസിലെ ജീനവക്കാരനായ രാഹുല്‍ ഭട്ടിനെ കഴിഞ്ഞ ദിവസമാണ് സായുധര്‍ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും താമസിയാതെ മരിച്ചു.
വെള്ളിയാാഴ്ച പോലിസ് ഉദ്യോഗസ്ഥനായ റിയാസ് അഹ്മദ് ഥോകര്‍ എന്ന കശ്മീരിയെയും സായുധര്‍ കൊലപ്പെടുത്തിയിരുന്നു.
ഭട്ടിന്റെ ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരേ വലിയ വിമര്‍ശനമാണ് പണ്ഡിറ്റ് സമൂഹത്തില്‍നിന്നുണ്ടായത്.
RELATED STORIES
മുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMTകപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതക്കടലില്‍ ലക്ഷദ്വീപ് ജനത,...
22 May 2022 5:25 AM GMTഫാഷിസ്റ്റുകള്‍ക്ക് താക്കീത്, ആലപ്പുഴയില്‍ ജനസാഗരം തീര്‍ത്ത് പോപുലര്‍...
21 May 2022 3:08 PM GMTരാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMTനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMT