Latest News

സെപ്റ്റംബര്‍ ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍; മന്ത്രി വീണാജോര്‍ജ്

ഇ ഹെല്‍ത്തിലൂടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ അധികവും മുതിര്‍ന്ന പൗരന്മാരാണെന്നും മന്ത്രി

സെപ്റ്റംബര്‍ ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍; മന്ത്രി വീണാജോര്‍ജ്
X

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ കൊണ്ടുവരുമെന്ന് മന്ത്രി വീണാജോര്‍ജ്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ ആരംഭിക്കുമെന്നും മന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.

'സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ക്യൂ നില്‍ക്കാതെ അപ്പോയ്ന്റ്‌മെന്റ് എടുക്കുന്നതിന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കി തുടങ്ങി. ഇ ഹെല്‍ത്തിലൂടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സേവനം ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ കൂടുതല്‍ മുതിര്‍ന്ന പൗരന്മാരാണ്. അത് കൊണ്ട് കൂടിയാണ് അവര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നതെന്നും'. മന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.

Next Story

RELATED STORIES

Share it