Latest News

വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ്പി ഗണ്‍മാനെ സസ്‌പെന്റ് ചെയ്തു; അന്നു തന്നെ തിരിച്ചെടുത്ത് ഐജി

ടെലികമ്യൂണിക്കേഷന്‍സ് എസ്പി നവനീത് ശര്‍മയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോണ്‍ തിരുത്തിയത്

വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ്പി ഗണ്‍മാനെ സസ്‌പെന്റ് ചെയ്തു; അന്നു തന്നെ തിരിച്ചെടുത്ത് ഐജി
X

തിരുവനന്തപുരം: വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ്പി സസ്‌പെന്‍ഡ് ചെയ്ത പോലിസുകാരനെ അന്നു തന്നെ തിരിച്ചെടുത്തു ഐജി. ടെലികമ്യൂണിക്കേഷന്‍സ് എസ് പി നവനീത് ശര്‍മയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോണ്‍ തിരുത്തിയത്.

തന്റെ ഗണ്‍മാനെയായിരുന്നു എസ്പി സസ്‌പെന്‍ഡ് ചെയ്തത്. ആളില്ലാത്ത സമയം വീട്ടില്‍ കയറിയെന്ന പേരിലായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍, വീട്ടിലെ നായയെ കുളിപ്പിക്കാത്തതായിരുന്നു യഥാര്‍ത്ഥ കാരണമെന്ന് ആക്ഷേപമുയര്‍ന്നു. ഇതോടെ ഐ.ജി ഇടപെട്ടു.

ഇന്നലെ രാവിലെ സസ്‌പെന്‍ഡ് ചെയ്ത പോലിസുകാരനെ മണിക്കൂറുകള്‍ക്കുളില്‍ ഐജി തിരിച്ചെടുക്കുകയായിരുന്നു. പോലിസുകാരനെ എസ്പിയുടെ ഗണ്‍മാന്‍ സ്ഥാനത്ത് നിന്നും തിരികെ വിളിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it