Latest News

സൗബിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി

സൗബിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി
X

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി. അടുത്ത മാസം ദുബൈയില്‍ നടക്കുന്ന സൈമ അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ അനുമതി തേടിയാണ് സൗബിന്‍ കോടതിയെ സമീപിച്ചത്. സൗബിന് പുറമെ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സഹനിര്‍മാതാവ് ഷോണ്‍ ആന്റണിയും അനുമതി തേടി കോടതിയെ സമീപിച്ചിരുന്നു. തട്ടിപ്പ് കേസിന്റെ അന്വേഷണം പ്രാരംഭ ദിശയിലാണെന്നും കേസിലെ മുഖ്യ സാക്ഷി വിദേശത്താണെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ അപേക്ഷയെ എതിര്‍ത്തു. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദം കൂടി പരിഗണിച്ചാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യാത്രാ അനുമതി നിഷേധിച്ചത്.

Next Story

RELATED STORIES

Share it