- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുലും സോണിയയും അമ്പരന്നു; കശ്മീരില്‍ സെൽഫ് ഗോളടിച്ച് കോൺഗ്രസ് കക്ഷി നേതാവ്
ന്യൂഡൽഹി: കശ്മീര്‍ ചര്‍ച്ചയില്‍ സെല്‍ഫ് ഗോളടിച്ച് കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണോ എന്ന രീതിയില്‍ സംസാരിച്ചതാണ് അദ്ദേഹത്തിന് വിനയായത്. അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു. പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് എന്താണ് പരാമര്‍ശിക്കാത്തതെന്നും യുഎന്‍ നിരീക്ഷണത്തിലുള്ള കശ്മീര്‍ വിഷയത്തില്‍ എടുക്കുന്ന തീരുമാനം എങ്ങനെ ആഭ്യന്തര കാര്യമാകുമെന്ന പരാമര്‍ശമാണ് വിമര്‍ശന വിധേയമായത്.
യുഎന്‍ ഇടപെടലാണോ കോണ്‍ഗ്രസിനാവശ്യമെന്ന് അമിത് ഷാ തിരിച്ചടിച്ചതോടെ അധിര്‍ രഞ്ജന്‍ ചൗധരി വെട്ടിലായി. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അമിത് ഷാ വ്യക്തമാക്കി. കശ്മീര്‍ ആഭ്യന്തരവിഷയം മാത്രമായതിനാലാണോ 1948 മുതല്‍ കശ്മീര്‍ വിഷയം യുഎന്‍ നിരീക്ഷണത്തിലായത്. സിംല കരാറും ലാഹോര്‍ പ്രഖ്യാപനവും നടന്നത് ആഭ്യന്തര വിഷയമായതിനാലോണോ, വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയോട് സംസാരിച്ചത് ആഭ്യന്തര കാര്യമായതിനാലാണോ എന്നതായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യം.
ചോദ്യത്തിനിടെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനക്കെതിരെ ബിജെപി എംപിമാരും രംഗത്തെത്തി. പിന്നീട് തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തെന്ന് ചൗധരി പറഞ്ഞു.
RELATED STORIES
ഗസയില്‍ ഓരോ മണിക്കൂറിലും ഇസ്രായേല്‍ ഒരു ഫലസ്തീനി വനിതയെ കൊല്ലുന്നു;...
13 May 2025 10:02 AM GMTനന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല്‍ ജിന്‍സണ്‍രാജക്ക് ജീവപര്യന്തം
13 May 2025 8:35 AM GMTസൈനികരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
13 May 2025 8:01 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം
13 May 2025 7:59 AM GMTപൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
13 May 2025 6:45 AM GMTഗസക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ; ഇതുവരെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്...
13 May 2025 6:21 AM GMT