Latest News

സ്വത്തു തര്‍ക്കം; മകന്‍ പിതാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

സ്വത്തു തര്‍ക്കം; മകന്‍ പിതാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു
X

ബെംഗളൂരു: സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ പിതാവിനെ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയെയാണ് (71) മകന്‍ മോഹന്‍കുമാര്‍ (45) അടിച്ചകൊന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

അത്താഴത്തിന് ശേഷം വളര്‍ത്തു നായയ്‌ക്കൊപ്പം നടക്കാന്‍ പോയ മുനികൃഷ്ണപ്പയെ മകന്‍ മോഹന്‍കുമാര്‍ പിന്തുടര്‍ന്ന് ബാറ്റുകൊണ്ട് തലയ്ക്കടിച്ച് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് മുനികൃഷ്ണപ്പയെ ആശുപത്രിയിലെത്തിച്ചു. ചികില്‍സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. ഇന്ദിരാനഗര്‍ പോലിസ് കേസെടുത്ത് മോഹന്‍കുമാറിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

ഇന്ദിരാനഗറിലും പരിസരത്തുമായി മൂന്നു കെട്ടിടങ്ങളും ബാഗേപള്ളിയില്‍ ഭൂമിയും മുനികൃഷ്ണയ്ക്കുണ്ട്. ഈ സ്വത്തുക്കളില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it