Latest News

സോളിഡാരിറ്റി സംസ്ഥാന സമ്മേളനം:രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സോളിഡാരിറ്റി സംസ്ഥാന സമ്മേളനം:രജിസ്‌ട്രേഷന്‍ ആരംഭിച്ചു
X

സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂര്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്:മെയ് 21, 22 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലക്കെട്ടില്‍ നടക്കുന്ന സമ്മേളനത്തിന്റെ ജില്ലതല ഉദ്ഘാടനം സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് നൂഹ് ചേളന്നൂര്‍ നിര്‍വഹിച്ചു.

ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് കക്കോടി, സെക്രട്ടറിമാരായ നസീഫ് തിരുവമ്പാടി, അബ്ദുല്‍ ബാരി കടിയങ്ങാട്, സഫീര്‍ ചെറുവാടി, അഫീഫ് വള്ളില്‍, ഫസലുല്‍ ബാരി, സിയാസുദ്ധീന്‍ ഇബ്‌നു ഹംസ, ജില്ല സമിതി അംഗങ്ങളായ പി കെ നുജൈം, സക്കീര്‍ കൊയിലാണ്ടി എന്നിവര്‍ സംബന്ധിച്ചു.

ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ന​ഗ​രി​യി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കും.പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന യു​വ​ജ​ന റാ​ലി​ക്ക് ശേ​ഷം മ​റൈ​ൻ ഡ്രൈ​വി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് സ​മാ​പി​ക്കു​ക. പ്ര​മു​ഖ ദേശീ​യ- അ​ന്ത​ർ​ദേ​ശീ​യ വ്യ​ക്തി​ത്വ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ന്റെ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി പ​ങ്കെ​ടു​ക്കും.





Next Story

RELATED STORIES

Share it