Latest News

അപ്പോള്‍ ആരാണ് ആ കാര്‍ ഓടിച്ചത് ?

ഡ്രൈവറില്ലാത്ത കാറിനു പുറകില്‍ വന്ന വേറെ വാഹനത്തിലുള്ളവരാണ് വീഡിയോ പകര്‍ത്തിയത്.

X

ചെന്നൈ: ഡ്രൈവറില്ലാതെ ഓടിയ ഒരു കാറാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവം തമിഴ്‌നാട്ടിലാണ്. ലോകത്ത് പല രാജ്യങ്ങളിലും ഡ്രൈവറില്ലാത്ത കാര്‍ ഓട്ടം തുടങ്ങിയെങ്കിലും ഇന്ത്യയില്‍ ഇത് എത്തിയിട്ടില്ല. എന്നാല്‍ തമിഴ്‌നാട്ടിലെ റോഡില്‍ ഒരു പഴയ ഫിയറ്റ് കാര്‍ ഡ്രൈവറില്ലാതെ ഓടുന്നതിന്റെ വീഡിയോ കൗതുകമാകുകയാണ്. ഡ്രൈവിങ് സീറ്റില്‍ ആരുമില്ലാത്ത കാര്‍ ഹൈവേയില്‍ മറ്റു വാഹനങ്ങളെ മറികടക്കുകയും കൃത്യമായി അകലം പാലിച്ച് സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്.

ഡ്രൈവറില്ലാത്ത കാറിനു പുറകില്‍ വന്ന വേറെ വാഹനത്തിലുള്ളവരാണ് വീഡിയോ പകര്‍ത്തിയത്. കാറില്‍ മുന്‍ സീറ്റില്‍ ഒരു യാത്രക്കാനുണ്ടെങ്കിലും അയാള്‍ വാഹനം ഓടിക്കുന്നതിന്റെ ഒരു അടയാളങ്ങളും ഇല്ല. ഡ്രൈവിങ് സീറ്റ് ഒഴിഞ്ഞു കിടക്കുയുമാണ്. 'ഇത് എങ്ങനെ സാധ്യമാകും?' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ കഴിഞ്ഞ ആഴ്ച ഫേസ്ബുക്കില്‍ പങ്കിട്ടത്. വീഡിയോ

പോസ്റ്റുചെയ്തതു മുതല്‍, നൂറുകണക്കിന് അഭിപ്രായങ്ങളാണ് പലരും പങ്കുവെച്ചത്. ടു വേ പെഡല്‍ സംവിധാനം കാറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാകാം എന്നാണ് മിക്കവരും പറയുന്നത്. ഇരുവശത്തും ബ്രെയ്ക്ക്, ക്ലച്ച്, ആക്‌സിലേറ്റര്‍ പെഡലുകളുള്ള അത്തരം കാറുകള്‍ ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ആളില്ലാതെ സ്റ്റിയറിങ് എങ്ങിനെയാണ് നിയന്ത്രിക്കപ്പെടുക എന്നത് അത്ഭുതകരമാണ് എന്നും പലരും അഭിപ്രായപ്പെട്ടു. കാറിലെ യാത്രക്കാരന്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്രൈവിങ് സീറ്റില്‍ ആരുമില്ലാത്ത കാറില്‍ ഇയാള്‍ സഞ്ചരിക്കുന്നത് മുന്‍പും കണ്ടിട്ടുണ്ട് എന്നും വെല്ലൂരിലെ ചിലര്‍ പറയുന്നുണ്ട്.

Next Story

RELATED STORIES

Share it