Latest News

യുഎസ്സില്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തത് 1,28,000 പേര്‍

യുഎസ്സില്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തത് 1,28,000 പേര്‍
X

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗബാധ ഏറ്റവും തീവ്രമായ യുഎസ്സില്‍ ഇതുവരെ 1,28,000 പേര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവെന്‍ഷന്‍. ഫിസര്‍-ബയോഎന്‍ടെക് വാക്‌സിനാണ് അമേരിക്കയില്‍ വിതരണം ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍ 4,03,359 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാക്‌സിന്‍ വിതരണം ത്വരിതഗതിയിലാക്കാന്‍ യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ആദ്യ ഘട്ടത്തില്‍ 2.9 ദശലക്ഷം പേര്‍ക്ക് ഒരു ഡോസ് വീതം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യവും യുഎസ്സാണ്, 17.6 ദശലക്ഷം. കൂടുതല്‍ പേര്‍ മരിച്ചതും ഇവിടെത്തന്നെ, 3,15,600 പേര്‍. രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ മൊഡേണ വാക്‌സിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. രണ്ട് വാക്‌സിനുകളും രണ്ട് ഡോസ് വീതമാണ് ഒരു വ്യക്തിക്ക് നല്‍കേണ്ടത്.

കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കുന്നവരില്‍ കടുത്ത പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അമേരിക്കന്‍ ഡിസീസ് കണ്‍ട്രോള്‍ പ്രിവന്‍ഷന്‍ കേന്ദ്രം കുത്തിവയ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it