Latest News

ചെരുപ്പിലെ പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു

ചെരുപ്പിലെ പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു
X

ബെംഗളൂരു: ചെരുപ്പില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ മരിച്ചു. ബന്നേര്‍ഘട്ട രംഗനാഥ ലേഔട്ടില്‍ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്. ശനിയാഴ്ച കടയില്‍ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിനു പുറത്തു ചെരിപ്പ് ഊരിയിട്ടു കിടക്കാന്‍ പോയി. പിന്നീട് ചെരുപ്പിന് അടുത്ത് പാമ്പിനെ ചത്തനിലയില്‍ കണ്ട വീട്ടുകാര്‍ മജ്ഞുപ്രകാശിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല. കാലില്‍ പാമ്പിന്റെ കടിയേറ്റ പാടും കണ്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it