Latest News

ആറാം ക്ലാസ്സുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കട്ടിപ്പാറ താഴ്വാരം തിയ്യക്കണ്ടി വിനോദിന്റെ മകൾ വൈഷ്ണ(11) യെയാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആറാം ക്ലാസ്സുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
X

കോഴിക്കോട്: ആറാം ക്ലാസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ താഴ്വാരം തിയ്യക്കണ്ടി വിനോദിന്റെ മകൾ വൈഷ്ണ(11) യെയാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയത്താണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് പോലിസിന്റെ പ്രാഥമിക നടപടിക്രങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കട്ടിപ്പാറ നസ്‌റത്ത് യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ബൗഷയാണ് അമ്മ. വിനായക്, വൈഗ എന്നിവർ സഹോദരങ്ങളാണ്.

Next Story

RELATED STORIES

Share it