Latest News

സിറിയയില്‍ ഇസ്രായേലി ഡ്രോണ്‍ ആക്രമണം; ആറു സൈനികര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ഇസ്രായേലി ഡ്രോണ്‍ ആക്രമണം; ആറു സൈനികര്‍ കൊല്ലപ്പെട്ടു
X

ദമസ്‌കസ്: സിറിയയില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു. ദമസ്‌കസിന് സമീപത്തെ അല്‍ കിഷ്‌വാഹ് പ്രദേശത്തെ സൈനിക ക്യാംപിലായിരുന്നു ആക്രമണം. 1974ലെ വെടിനിര്‍ത്തല്‍ രേഖ മറികടന്നുള്ള ആക്രമണത്തെ പതിവുപോലെ സിറിയന്‍ സര്‍ക്കാര്‍ അപലപിച്ചു. മൗണ്ട് ഹെര്‍മണ്‍ പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ 60 സൈനികരെ അയച്ചതായും സിറിയന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. തെക്കന്‍ ലബ്‌നാനും സിറിയക്കും ഇടയിലുള്ള ബെയ്ത്ത് ജിന്ന് എന്ന പ്രദേശത്താണ് ഇസ്രായേലി സൈനികര്‍ എത്തിയത്.

Next Story

RELATED STORIES

Share it