Latest News

കണ്ണൂരില്‍ വീട്ടുവരാന്തയിലിരുന്ന കുഞ്ഞിന് കുറുനരിയുടെ കടിയേറ്റു; രണ്ടുസ്ഥലങ്ങളിലായി ആറുപേര്‍ക്കാണ് കടിയേറ്റത്

മാട്ടൂലിലും ചേലേരിയിലുമാണ് കുറുനരിയുടെ ആക്രമണമുണ്ടായത്

കണ്ണൂരില്‍ വീട്ടുവരാന്തയിലിരുന്ന കുഞ്ഞിന് കുറുനരിയുടെ കടിയേറ്റു; രണ്ടുസ്ഥലങ്ങളിലായി ആറുപേര്‍ക്കാണ് കടിയേറ്റത്
X

കണ്ണൂര്‍: കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയുടെ കാലില്‍ കടിച്ചു. വീട്ടുവരാന്തയിലിരുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ കാലിലാണ് കുറുനരി കടിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കുറുനരി കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രദേശത്ത് കുറുനരിയുടെ ശല്യം വ്യാപകമാണ്.

മാട്ടൂലിലും ചേലേരിയിലുമാണ് കുറുനരി ആക്രമണമുണ്ടായത്. രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ ആറുപേര്‍ക്കാണ് കുറുനരിയുടെ കടിയേറ്റത്. പരിക്കേറ്റവരില്‍ അഞ്ചുപേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. കണ്ണിന് കടിയേറ്റ വയോധികനെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it