Latest News

ഛണ്ഡീഗഢില്‍ അപായ സൈറണ്‍; ജാഗ്രതാ നിര്‍ദേശം

ഛണ്ഡീഗഢില്‍ അപായ സൈറണ്‍; ജാഗ്രതാ നിര്‍ദേശം
X

ന്യൂഡല്‍ഹി: വ്യാഴാഴ്ച, ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ നിരവധി പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ ആക്രമണങ്ങളെ ഇന്ത്യ വിജയകരമായി തിരിച്ചടിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ചണ്ഡീഗഢില്‍ അപായ സൈറണ്‍ മുഴക്കി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

സംഘര്‍ഷം രൂക്ഷമായ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തികളിലും മിസൈലുകള്‍ വിക്ഷേപിച്ചും ഡ്രോണുകള്‍ വിന്യസിച്ചും പാകിസ്താന്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും, ഇന്ത്യയുടെ പ്രതികരണം വേഗത്തിലും ഫലപ്രദവുമായിരുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കുറഞ്ഞത് എട്ട് മിസൈലുകളെ തടഞ്ഞു.

Next Story

RELATED STORIES

Share it