Latest News

എസ്ഐആര്‍; എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ സമയത്തില്‍ മാറ്റമുണ്ടാവില്ലെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍

എസ്ഐആര്‍; എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ സമയത്തില്‍ മാറ്റമുണ്ടാവില്ലെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍
X

തിരുവനന്തപുരം: എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ സമയത്തില്‍ മാറ്റമുണ്ടാവില്ലെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍. ഡിസംബര്‍ നാലിനകം പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം. എസ്‌ഐആറിനെതിരായ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഫോം അപ്‌ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ വൈഫൈ സൗകര്യമുള്ള ഇടങ്ങള്‍ സജ്ജമാക്കണമെന്ന് കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

അതേസമയം, എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിച്ചു. തദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. എസ്ഐആറും തദേശ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും ഹരജിയില്‍ ഉന്നയിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഡിസംബര്‍ 21 വരെ നിര്‍ത്തിവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും ഇന്ന് സുപ്രിം കോടതിയെ സമീപിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളില്‍ നില്‍ക്കേ ധൃതിപ്പെട്ട് എസ്ഐആര്‍ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്ഐആര്‍ തിരക്കിട്ട് നടപ്പാക്കുന്നതിനു പിന്നില്‍ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം.

കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ജോലി സമ്മര്‍ദം മൂലം അനീഷ് ജോര്‍ജെന്ന ബിഎല്‍ഒ ജീവനൊടുക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സര്‍വീസ് സംഘടനകള്‍. വിഷയത്തെ നിയമപരമായി നേരിടാനാണ് സര്‍വീസ് സംഘടനകളുടെ തീരുമാനം.

Next Story

RELATED STORIES

Share it