Latest News

എസ്‌ഐആര്‍; എന്യൂമറേഷന്‍ ഫോം വിതരണം 25നകം പൂര്‍ത്തിയാക്കണം- മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു ഖേല്‍ക്കര്‍

ഇതുവരെ നല്‍കിയത് 64.45 ലക്ഷം ഫോമുകള്‍

എസ്‌ഐആര്‍; എന്യൂമറേഷന്‍ ഫോം വിതരണം 25നകം പൂര്‍ത്തിയാക്കണം- മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു ഖേല്‍ക്കര്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 25നുള്ളില്‍ എസ്‌ഐആറിന്റെ ആദ്യഘട്ടമായ എന്യൂമറേഷന്‍ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. കലക്ടര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ബിഎല്‍ഒമാര്‍ ഫോം വിതരണം സമയബന്ധിതമായി നടത്തുന്നുണ്ടെന്ന് ഇആര്‍ഒമാരും സൂപ്പര്‍വൈസര്‍മാരും നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തെ സംബന്ധിച്ചിടത്തോളം നവംബര്‍ 25നു മുമ്പു തന്നെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നതിന് തടസ്സങ്ങളില്ല. വോട്ടര്‍മാര്‍ക്ക് ശരിയായി വിവരങ്ങള്‍ കൈമാറണമെന്നും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുന്ന ഇടപെടലുകളുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇതു സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നിരുന്നു. എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും നിര്‍ണായക ഘട്ടമാണ് എന്യൂമറേഷന്‍ ഫോം വിതരണവും വിവരശേഖരണവും.

2.78 കോടി പേരുടെ വീടുകളിലെത്തി വിവരശേഖരണം നടത്താന്‍ ഒരുമാസമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. 15 ബിഎല്‍ഒമാര്‍ക്ക് ഒരു സൂപ്പര്‍വൈസറെയും സംശയനിവാരണങ്ങള്‍ക്കായി ഓരോ നിയോജകമണ്ഡലത്തിലും രണ്ടു ട്രെയിനര്‍മാരെയും നിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍. 2002ലെയും 2025ലെയും വോട്ടര്‍ പട്ടികയിലുള്ളവരെ ഇതിനോടകം മാപ്പ് ചെയ്തിട്ടുണ്ട്. നവംബര്‍ എട്ടു വരെയുള്ള കണക്കു പ്രകാരം ഇത്തരത്തില്‍ മാപ്പിങ് പൂര്‍ത്തിയാക്കിയത് 1.13 കോടി പേരുടെ വിവരങ്ങളിലാണ്. മൊത്തം വോട്ടര്‍മാരുടെ 40 ശതമാനമാണിത്. അതേസമയം 2002ലെ പട്ടികയിലുള്‍പ്പെടാത്തവരെ 2002ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട രക്ഷിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാപ്പ് ചെയ്യുന്ന ആഡ് പ്രജനി, സെല്‍ഫ് പ്രജനി നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. വിവരശേഖരണം ആറു ദിവസം പിന്നിടുമ്പോള്‍ ആകെ വിതരണം ചെയ്തതത് 64.45 ലക്ഷം ഫോമുകളാണ് അതായത് 23.14 ശതമാനം.

Next Story

RELATED STORIES

Share it