Latest News

മെഡിക്കല്‍ കോളജിലെ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ. ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ്

മെഡിക്കല്‍ കോളജിലെ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ. ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ്
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ. ഹാരിസിന് ആരോഗ്യവകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. വിദഗ്ധ പരിശോധനയ്ക്കു ശേഷമാണ് ഇത്തരത്തിലാരു നടപടി. സര്‍വ്വീസ് ചട്ടലംഘനമാണെന്നിരിക്കെ എന്തു കൊണ്ട് ഇത്തരമൊരു തുറന്നു പറച്ചില്‍ നടത്തി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. കാരണം കാണിക്കല്‍ നോട്ടീസില്‍ ഡോ. ഹാരിസ് എത്രയും വേഗം നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്.

എല്ലാ വാതിലുകളും കൊട്ടിയടച്ചപ്പോഴാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രതിസന്ധിയില്‍ പ്രതികരിച്ചതെന്ന് യൂറോളജി വിഭാഗം ഡോ. ഹാരിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യവകുപ്പോ സര്‍ക്കാരോ അല്ല ആശുപത്രിയിലെ പ്രതിസന്ധിക്ക് കാരണമെന്നും ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു കാരണം കാണിക്കല്‍ നോട്ടിസ് വരുമെന്ന കാര്യവും അദ്ദാഹം മാധ്യമങ്ങളോട് പങ്കു വച്ചിരുന്നു.

എന്നാല്‍, ഡോ.ഹാരിസ് ചിറയ്ക്കല്‍ സത്യസന്ധനാണെന്നും പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. എല്ലാം സിസ്റ്റത്തിന്റെ പരാജയമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

മെഡിക്കല്‍ കോളജിലെ എല്ലാ വകുപ്പുകളിലും പ്രശ്‌നങ്ങളുണ്ട്. വാങ്ങുന്ന ഉപകരണങ്ങള്‍ത്തന്നെ ചിലത് ഉപയോഗിക്കാനാവാത്തതാണ് എന്ന് തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ഹാരിസ് മെഡിക്കല്‍ കോളജിനെതിരേ ഉന്നയിച്ചത്.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തിയത്. ആശുപത്രിയിലേക്ക് പല ഉപകരണങ്ങളും രോഗികള്‍ തന്നെ വാങ്ങിച്ചുതരുന്നുണ്ട്. ആര്‍ഐആര്‍എസ് എന്ന ഉപകരണം വാങ്ങിത്തരാന്‍ പലതവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. രോഗികള്‍ തന്നെ ഇത് വാങ്ങിച്ചുതരുന്നതുകൊണ്ട് സര്‍ജറി മുടങ്ങാതെ പോവുന്നു. അപേക്ഷിച്ചും ഇരന്നുമാണ് ഉപകരണങ്ങള്‍ വാങ്ങുന്നതെന്നും അത് മടുത്തതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റിട്ടത്. കൊച്ചിയിലെ ഒരു കമ്പനിയില്‍നിന്നാണ് ആര്‍ഐആര്‍എസ് വാങ്ങുന്നത്. അവര്‍ അയച്ചുതരുന്നതു പ്രകാരം രോഗികള്‍ അവരുടെ ഗൂഗിള്‍പേയിലേക്ക് പണമടക്കുകയോ അല്ലെങ്കില്‍ അവരുടെ ഏജന്റ് വന്ന് പണം വാങ്ങുകയോ ആണ് ചെയ്യുന്നത്.

ഉപകരണങ്ങള്‍ക്ക് പലയാളുകള്‍ പണം നല്‍കുന്നതും ഏജന്റുമാര്‍ വന്ന് പണം വാങ്ങുന്നതും ഡോക്ടര്‍മാരെ സംബന്ധിച്ച് പ്രതിസന്ധിയാണ്. ഒരു വിജിലന്‍സ് അന്വേഷണം വന്നാല്‍ ഇതൊക്കെ തങ്ങള്‍ക്ക് വലിയ പ്രതിസന്ധി വരുത്തും. തങ്ങള്‍ കൈക്കൂലി വാങ്ങി എന്നതടക്കം പ്രചരിപ്പിക്കപ്പെടാമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ കോളേജില്‍ പഠിച്ചതിനാല്‍ സര്‍ക്കാരിന് സര്‍വീസ് ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇവിടെ ജോലിചെയ്യുന്നതെന്നും കൂടെപ്പഠിച്ചവരെല്ലാം സര്‍ക്കാര്‍ ജോലി വിട്ട് പ്രൈവറ്റ് മേഖലയിലേക്ക് മാറി കോടീശ്വരന്മാരായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it