ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്

മുംബൈ: ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ കിരിത് സോമയ്യ ബോംബെ ഹൈക്കോടതിയില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. മീരാഭയാന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പൊതു ടോയ്‌ലറ്റ് നിര്‍മാണത്തില്‍ മേധ കിരിത് സോമയ്യയും ഭര്‍ത്താവും 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു. ട്വീറ്റിലൂടെ സഞ്ജയ് റാവത്തുതന്നെയാണ് ഇതാരോപിച്ചത്.
'ശിവസേനക്കാരനായ സഞ്ജയ് റാവത്തിനെതിരെ ഇന്ന് മുംബൈ ഹൈക്കോടതിയില്‍ മേധ കിരിത് സോമയ്യ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു,' കിരിത് സോമയ്യ ട്വീറ്റ് ചെയ്തു. അപകീര്‍ത്തിപ്പെടുത്തുന്ന പണമല്ല തനിക്ക് വേണ്ടതെന്നും എന്നാല്‍ ആ പണം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും ബിജെപി നേതാവ് കിരിത് സോമയ്യ പറഞ്ഞു.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും സഞ്ജയ് റാവത്തും ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യം, മേധ കിരിത് സോമയ്യ, റാവത്തിനെതിരേ പരാതി നല്‍കിയിരുന്നു. സഞ്ജയ് റാവത്ത് മാധ്യമങ്ങളില്‍ ദുരുദ്ദേശ്യപരവും അനാവശ്യവുമായ പ്രസ്താവനകള്‍ നടത്തി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി.
സഞ്ജയ് റാവത്ത് 'സാമ്‌ന' പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും ശിവസേനയുടെ വക്താവുമാണ്.
RELATED STORIES
ബാലുശ്ശേരി കേസ് അട്ടിമറിക്കാന് സിപിഎം- പോലിസ് നീക്കം: എസ്ഡിപിഐ
30 Jun 2022 10:33 AM GMTബ്രൂവറി കേസ്:സര്ക്കാര് ഹരജി തള്ളി വിജിലന്സ് കോടതി;രേഖകള്...
30 Jun 2022 10:33 AM GMTകശ്മീരിലെ ജി20 യോഗം ബഹിഷ്കരിക്കാന് ചൈന, തുര്ക്കി, സൗദി എന്നിവരോട്...
30 Jun 2022 10:32 AM GMTഅഗ്നിപഥ് പദ്ധതിക്കെതിരേ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ
30 Jun 2022 9:57 AM GMTലൈംഗിക പീഡനക്കേസ്: ഗായകന് ആര് കെല്ലിയ്ക്ക് 30 വര്ഷം കഠിന തടവ്
30 Jun 2022 9:35 AM GMTഫിന്ലന്ഡിന്റേയും സ്വീഡന്റേയും നാറ്റോ പ്രവേശനത്തിന് ഒടുവില് സമ്മതം...
30 Jun 2022 9:24 AM GMT