Latest News

പ്രതിവര്‍ഷം 200 പേര്‍ക്ക് കപ്പല്‍ നിര്‍മാണ നൈപുണ്യ പരിശീലനം; അസാപ് കേരളയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ധാരണാപത്രം ഒപ്പുവെച്ചു

പ്രതിവര്‍ഷം 200 പേര്‍ക്ക് കപ്പല്‍ നിര്‍മാണ നൈപുണ്യ പരിശീലനം; അസാപ് കേരളയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ധാരണാപത്രം ഒപ്പുവെച്ചു
X

കൊച്ചി: അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരളയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും (സിഎസ്എല്‍) മറൈന്‍ മേഖലയില്‍ നൈപുണ്യ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു. സി.എസ്.എല്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അസാപ് കേരള ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ ഡോ.ഉഷ ടൈറ്റസും, സി.എസ്.എല്‍ ഡയറക്ടര്‍ (ടെക്‌നിക്കല്‍) ബിജോയ് ഭാസ്‌കറുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്.

ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്ക് കപ്പല്‍നിര്‍മാണം, കപ്പല്‍ അറ്റകുറ്റപണി, മറൈന്‍ എന്‍ജിനിയറിംഗ് തുടങ്ങിയ മേഖലകളില്‍ കോഴ്‌സുകള്‍ വികസിപ്പിക്കാനും. ഷിപ്പ് യാര്‍ഡില്‍ അപ്രന്റീസ്ഷിപ്പും ഒരു വര്‍ഷത്തെ കരാര്‍ ജോലിയും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കത്തക്ക രീതിയിലാണ് കോഴ്‌സുകള്‍ ക്രമീകരിക്കുക.

വര്‍ഷം 200 ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ട്രെയിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അസാപ് കേരളയും സി.എസ്.എല്ലും സംയുക്തമായി നല്‍കും.

Next Story

RELATED STORIES

Share it