Latest News

രണ്ടാം തവണയും 'റാപ്പിഡ് റാണി'യായി ശിഖ ചൗഹാന്‍, 'റാപ്പിഡ് രാജ' കിരീടം അമിത് തപ്പയ്ക്ക്

രണ്ടാം തവണയും റാപ്പിഡ് റാണിയായി ശിഖ ചൗഹാന്‍, റാപ്പിഡ് രാജ കിരീടം അമിത് തപ്പയ്ക്ക്
X

കോഴിക്കോട്: കുത്തിയൊഴുകുന്ന പുഴയോട് പോരാടി മധ്യപ്രദേശ് സ്വദേശി ശിഖ ചൗഹാന്‍ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമതും റാപിഡ് റാണിയായി. ഉത്തരാഖണ്ഡില്‍ നിന്നുള്ള 22 കാരന്‍ അമിത് താപ്പയാണ് 'റാപ്പിഡ് രാജ'.

2019 ല്‍ നടന്ന വൈറ്റ് വാട്ടര്‍ കയാക്കിങ്ങിലെ 'റാപ്പിഡ്‌റാണി'യായിരുന്നു 19 കാരിയായ ശിഖ. കയാക്കിങ് ചാമ്പ്യന്‍ഷിപ്പിലെ സ്ലാലോം, ബോട്ടര്‍ ക്രോസ്സ്, ഡൗണ്‍ റിവര്‍ സൂപ്പര്‍ ഫൈനല്‍ എന്നിവയിലെ ഒന്നാം സ്ഥാനമാണ് ശിഖയെ ചാമ്പ്യന്‍ഷിപ്പിലെ 'റാണി'യാക്കിയത്.

എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനത്തില്‍ എക്‌സ്ട്രിം സ്ലാലോം ഇന്റര്‍മീഡിയേറ്റ്, ഡൗണ്‍ റിവര്‍ ടൈം ട്രയല്‍ പ്രൊഫഷണല്‍ എന്നിങ്ങനെ രണ്ട് മത്സരങ്ങള്‍ നടന്നു.

ഡൗണ്‍ റിവര്‍ ടൈം ട്രയല്‍ പ്രൊഫഷണല്‍ പുരുഷ വിഭാഗത്തില്‍ അമിത് താപ്പ(22) ഒന്നാം സ്ഥാനത്തെത്തി. അര്‍ജുന്‍ സിംഗ് റാവത്ത്(17)രണ്ടും അമര്‍ സിങ്(19) മൂന്നും സ്ഥാനം നേടി.

ഡൗണ്‍ റിവര്‍ ടൈം ട്രയല്‍ പ്രൊഫഷണല്‍ വനിതാ വിഭാഗത്തില്‍ ശിഖ ചൗഹാന്‍(19)ഒന്നും പ്രിയങ്ക റാണ(20)രണ്ടും നൈന അധികാരി(22)മൂന്നും സ്ഥാനം നേടി. എക്‌സ്ട്രിം സ്ലാലോം ഇന്റര്‍മീഡിയേറ്റ് പുരുഷ വിഭാഗം മത്സരത്തില്‍ യതാര്‍ത് ഗൈറോള(23) ഒന്നാം സ്ഥാനത്തെത്തി. നവല്‍ സെയ്‌നി(40) രണ്ടും അനക് ചൗഹാന്‍(14) മൂന്നും സ്ഥാനം നേടി.

എക്‌സ്ട്രിം സ്ലാലോം ഇന്റര്‍മീഡിയേറ്റ് വനിതാ വിഭാഗം മത്സരത്തില്‍ സാനിയ ബത്താം (16) ഒന്നാമതെത്തി. അന്‍ മാത്യാസ്(42) രണ്ടും മന്‍സി ബത്താം (14) മൂന്നാം സ്ഥാനത്താണ്.

Next Story

RELATED STORIES

Share it