ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ ശരണം വിളിയും
BY NAKN20 Jan 2021 2:50 AM GMT

X
NAKN20 Jan 2021 2:50 AM GMT
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ ശരണം വിളിയും. ബ്രഹ്മോസ് മിസൈല്‍ റെജിമെന്റായ 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് 'സ്വാമിയേ ശരണമയ്യപ്പ' വിളിച്ച് രാജ്യത്തിന്റെ റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക.
ജനുവരി 15ന് ആര്‍മിദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ദുര്‍ഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ യുദ്ധ കാഹളങ്ങള്‍ക്ക് സമാനമായാകും സ്വാമിയേ ശരണമയ്യപ്പ എന്ന അയ്യപ്പ സ്തുതിയും ബ്രഹ്മോസ് റജിമെന്റ് ഉപയോഗിക്കുക.
ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ ബംഗ്ലാദേശ് സേനയും ഭാഗമാകും. കുട്ടികള്‍ക്ക് ഇത്തവണ പ്രവേശനം ഇല്ല. മാര്‍ച്ചിനെത്തുന്ന സേനാവിഭാഗങ്ങളുടെ എണ്ണവും ഓരോ മാര്‍ച്ചിംഗ് സേനയിലെ അംഗങ്ങളുടെ എണ്ണവും ഇത്തവണ കുറച്ചിട്ടുണ്ട്.
Next Story
RELATED STORIES
ദേശീയ പതാകയെ അപമാനിച്ച് ബിഎംസ്; രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന്...
14 Aug 2022 9:21 AM GMTസുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMT