ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ല; പക്ഷേ, മുഖ്യന് സുജിത്തിനെയും അജിത്തിനെയും പേടി: ഷാഫി പറമ്പിൽ
കോഴിക്കോട്: പി വി അൻവറിൻ്റെ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി വടകര എം പി ഷാഫി പറമ്പിൽ. മുഖ്യന് ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്നും എന്നാൽ അജിത്തിനെയും സുജിത്തിനെയും പേടിയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഈ ഭയത്തിന് കാരണം സംഘപരിവാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബിജെപി ഒരു സിറ്റ് നേടിയതുപോലെ വരുന്ന ഉപതിരഞ്ഞെടുപ്പിലും അവർക്ക് അക്കൗണ്ട് നേടിക്കൊടുക്കാൻ ഇടതുപക്ഷം ഇടപെടൽ നടത്തിയിട്ടുണ്ടോയെന്ന സംശയം അവശേഷിക്കുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഇപിക്ക് നൽകാത്ത സംരക്ഷണം അജിത്ത് കുമാറിന് നൽകുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഷാഫി പറഞ്ഞു. ബിജെപി അക്കൗണ്ട് തുറന്ന ക്രെഡിറ്റ് മുഖ്യനുള്ളതാണെന്നും പോലിസിലെ കൊടി സുനിമാരാണ് അജിത്ത് കുമാറിനെ പോലുള്ളവരെന്നും ഷാഫി വിമർശനമുന്നയിച്ചു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങളെല്ലാ പുറത്തു വന്നത് നന്നായെന്നും ഷാഫി പറമ്പിൽ കൂട്ടി ചേർത്തു.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്ത്തി ഉത്തരാഖണ്ഡില് സൈന് ബോര്ഡുകള്
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള് ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMT