Latest News

എഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫിസിലെ എസ്എഫ്‌ഐ അതിക്രമം; കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കെയുഡബ്ല്യുജെ

എഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫിസിലെ എസ്എഫ്‌ഐ അതിക്രമം; കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കെയുഡബ്ല്യുജെ
X

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജ്യനല്‍ ഓഫിസിലേക്ക് അതിക്രമിച്ച് കയറി ഓഫിസ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്എഫ്‌ഐ നടപടിയെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ശക്തമായി അപലപിച്ചു. വാര്‍ത്തകളോട് വിയോജിപ്പോ എതിര്‍പ്പോ വരുന്ന ഘട്ടങ്ങളില്‍ മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ഒരു മാധ്യമസ്ഥാപനത്തിന്റെ ഓഫിസിനുള്ളില്‍ അതിക്രമിച്ചുകയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്.

കേരളം പോലെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിലനല്‍കുന്ന ഒരു നാടിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലിത്. കുറ്റക്കാര്‍ക്കെതിരേ അടിയന്തരമായി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ പാലാരിവട്ടത്തെ ഏഷ്യാനെറ്റ് ഓഫിസിലേക്ക് അതിക്രമിച്ച് കയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു. ഓഫിസിനുളളില്‍ മുദ്രവാക്യം വിളിച്ച പ്രവര്‍ത്തകരെ പോലിസെത്തിയാണ് നീക്കിയത്. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിനുമുന്നില്‍ എസ്എഫ് ഐ പ്രവര്‍ത്തകര്‍ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫിസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ പാലാരിവട്ടം പോലിസില്‍ പരാതി നല്‍കി.

Next Story

RELATED STORIES

Share it