Latest News

കേരള കലാമണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരേ കേസ്

കേരള കലാമണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരേ കേസ്
X

തൃശൂര്‍: തൃശൂരിലെ കേരള കലാമണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തില്‍ ദേശമംഗലം സ്വദേശിയായ അധ്യാപകന്‍ കനകകുമാറിനെതിരേ പോലിസ് കേസെടുത്തു. കേരള കലാമണ്ഡലം കൈമാറിയ പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തത്.

സംഭവത്തെ തുടര്‍ന്ന് അധ്യാപകനെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകന്‍ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പരാതി വാസ്തവമാണെന്ന് കണ്ടതോടെ, ചെറുതുരുത്തി പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it