Latest News

പ്രസാദം നല്‍കുന്നതിനേ ചൊല്ലി തര്‍ക്കം; കല്‍ക്കാജി ക്ഷേത്രത്തിലെ സേവാദാറെ അടിച്ചുകൊന്നു(വിഡിയോ)

പ്രസാദം നല്‍കുന്നതിനേ ചൊല്ലി തര്‍ക്കം; കല്‍ക്കാജി ക്ഷേത്രത്തിലെ സേവാദാറെ അടിച്ചുകൊന്നു(വിഡിയോ)
X

ന്യൂഡല്‍ഹി: രാത്രി ഡല്‍ഹിയിലെ പ്രശസ്തമായ കല്‍ക്കാജി ക്ഷേത്രത്തില്‍ സേവാദാറെ വടികൊണ്ട് അടിച്ചുകൊന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്, കുറ്റകൃത്യം ചെയ്ത ശേഷം എല്ലാവരും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളില്‍ ഒരാളെ നാട്ടുകാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതായി ഡല്‍ഹി പോലീസ് പറഞ്ഞു. ദക്ഷിണപുരി സ്വദേശിയായ 30 വയസ്സുള്ള അതുല്‍ പാണ്ഡെയാണ് ഇയാള്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

35 വയസ്സുള്ള യോഗേഷ് സിങ് ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയില്‍ താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 14-15 വര്‍ഷമായി കല്‍ക്കാജി ക്ഷേത്രത്തില്‍ സേവാദാറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇന്നലെ രാത്രി 9:30 ഓടെയാണ് സംഭവം. പ്രതികള്‍ കല്‍ക്കാജി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വന്നതായിരുന്നു. ഇവര്‍ യോഗേഷിനോട് പ്രസാദം ആവശ്യപ്പെടുകയും തുടര്‍ന്ന് കലഹം ഉടലെടുക്കുകയുമായിരുന്നു. യുവാക്കള്‍ സേവാദാറിനെ ആദ്യം തല്ലുകൊണ്ടും പിന്നീട് ബോധരഹിതനായ ഇയാളെ വടികൊണ്ടും തലങ്ങഉം വിലങ്ങഉം അടിക്കതുകയായിരുന്നു.


Next Story

RELATED STORIES

Share it